/sathyam/media/media_files/2025/09/18/abb81cf8-6e2c-4ec0-b399-2054636435a3-2025-09-18-17-52-15.jpg)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും മേല്‍ക്കൂരയുടെ സിമന്റ് പ്ലാസ്റ്ററിങ് അടര്‍ന്നു വീണ് അപകടം. രോഗിയുടെ കിടപ്പുകാരിയുടെ ദേഹത്താണു മേല്‍ക്കൂരയുടെ സിമന്റ് പ്ലാസ്റ്ററിങ് ഭാഗം അടര്‍ന്നുവീണത്. ഭാഗ്യം കൊണ്ടു മാത്രം പരുക്കുകളില്ല.
മെഡിക്കല്‍ കോളജിലെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഓഡിറ്റ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരിക്കിയൊണ് ഇത്തരത്തില്‍ പ്ലാസ്റ്ററിങ് ഇളകി വീണത്. മെഡിക്കല്‍ കോളജിലെ പല ശൗചാലയങ്ങളും അപകട ഭീഷണിയില്‍ എന്നും ആരോപണം ഉണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2,6,9 വാര്‍ഡുകളിലെ ശൗചാലയങ്ങളുടെ ഭിത്തിയാണു തകര്‍ന്നിരിക്കുന്നത്.
കെട്ടിടത്തിന്റെ അടിഭാഗത്തെ കല്ലുകള്‍ ഇളകി എപ്പോള്‍ വേണമെങ്കിലും വീഴുമെന്ന അവസ്ഥയിലാണ്. അടിയന്തര അറ്റകുറ്റപ്പണി എന്ന ബോര്‍ഡ് വച്ച് അടച്ചു പൂട്ടിയിട്ട് ഒരുമാസത്തിലധികമായി. വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ച അര്‍ധ ദീര്‍ഘ വൃത്താകൃതിയില്‍ 3 നിലയിലുള്ള ശൗചാലയ കെട്ടിടം ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പണിതിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.