/sathyam/media/media_files/2025/05/21/aJGkpgDOBMVEPX7xOMB6.jpg)
ഇടുക്കി : സംസ്ഥാന കായിക വകുപ്പു സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പെയിൻ്റെ ഭാഗമായി കോടിക്കുളം ഗ്രാമ പഞ്ചായത്തും ഇടുക്കി ജില്ലാ അക്വാറ്റിക് അസോ സിയേഷനും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ യാത്രയും നീന്തൽ മത്സരവും സംഘടിപ്പിച്ചു.
കൂടുതലായും കുട്ടികളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്നിൻ്റെ അമിത വ്യാപനം തടയുകയും, ബോധവൽക്കരണം വഴി മയക്കുന്നുപയോഗത്തെ നിയന്ത്രിക്കുകയുമാണ് സന്ദേശ യാത്രയുടെ ലക്ഷ്യം.ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ സന്ദേശ യാത്രയുടെ ഉത്ഘാടനം നിർവ്വഹിച്ചു.
കോടിക്കുളം ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. കേരള അക്വാറ്റിക് അസോസി യേഷൻ വൈസ് പ്രസിഡൻ്റ് ബേബി വർഗ്ഗീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വണ്ടമറ്റം ടൗണിൽ നിന്നുമാരംഭിച്ച സന്ദേശ യാത്രയിൽ ഗ്രാമ പഞ്ചായത്തംഗങ്ങളും, അക്വാറ്റിക് അസോസിയേഷൻ ഭാരവാഹികളും നീന്തൽ താരങ്ങളും രക്ഷകർത്താക്കളുമുൾപ്പെടെനൂറ്റി അമ്പതിലേറെ പേർ പങ്കെടുത്തു.
മെയ് 5 മുതൽ 9 വരെ ബീഹാറിലെ ഗയയിൽ വച്ചു നടന്ന ഖേലോ ഇന്ത്യാ നാഷണൽ യൂത്ത് ഗെയിംസ് - 2025 നീന്തൽ മത്സരത്തിൻ്റെ ടെക്നിക്കൽ ഒഫീഷ്യലായി പങ്കെടുത്ത ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി അലൻ ബേബിയെ ചടങ്ങി വച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് റോമിയോ സെബാസ്റ്റ്യൻ ആദരിച്ചു.