ആന്റോ ജോസ് ഇടപെട്ടു.. പോസ്റ്റ് 24 മണിക്കൂറിനുള്ളിൽ മാറ്റി സ്ഥാപിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
post pala

പാലാ:- ജോസ് ജംഗ്ഷനിൽ നിന്നും  ചെത്തിമറ്റത്തേക്ക് പോകുന്ന വഴിയിൽ ശ്രീ ബിജു മണർകാട്ടിന്റെ   വീടിനുമുമ്പിൽ അപകടാവസ്ഥയിൽ  ഏതാണ്ട് വട്ടം ഒടിഞ്ഞ അവസ്ഥയിൽ ഇരുന്നിരുന്ന 7/18/3-ാം നമ്പർ ഇലക്ട്രിക് പോസ്റ്റ്, മാർത്തോമാ  ചർച്ച് റോഡ് റസിഡൻസ്  അസോസിയേഷൻ സെക്രട്ടറി  ബിജോയ് മണർകാട്ട് മുനിസിപ്പൽ സൗഹൃദ കൂട്ടായ്മയുടെയും മുനിസിപ്പൽ ആർമിയുടെയും   ശ്രദ്ധയിൽപ്പെടുത്തിയതിനെ  തുടർന്ന് വാർഡ് കൗൺസിലറും മുൻ ചെയർമാനുമായ ആന്റോ ജോസ് പടിഞ്ഞാറേക്കര വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും, ബോർഡ് ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ  ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

Advertisment

തുടർന്ന് ഇന്ന് ചൊവ്വാഴ്ച ഇലക്ട്രിസിറ്റി ജീവനക്കാർ സ്ഥലത്തെത്തി  പോസ്റ്റ് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്. ഈരാറ്റുപേട്ട ചെത്തിമറ്റം ഭാഗത്തുനിന്നും ഒട്ടേറെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആണ്  ഈ പാതയിലൂടെ  ചാവറ പബ്ലിക് സ്കൂളിലേക്ക് ദിവസേന എത്തുന്നത്.. ഇന്ന് വൈകുന്നേരം ജോസ് ജംഗ്ഷനിലുള്ള ആർമിയുടെ  ഓഫീസിൽ ചേർന്ന, യോഗത്തിൽ    ആന്റോയോടും ഇലക്ട്രിസിറ്റി എ. ഇ   ജിനുവിനോടും നന്ദി അറിയിച്ചു.

Advertisment