New Update
/sathyam/media/media_files/2025/11/15/20251114_164143-2025-11-15-21-43-53.jpg)
പാലക്കാട്: കൽപാത്തി രഥോത്സവം നഗരിയിൽ എത്തുന്നവർക്കെല്ലാം കൗതുകവും
ആവേശവുമായി വരദം മീഡിയയുടെ 'ആര്‍ക്കും പാടാം' പാട്ടുകൂടാരം.
പ്രൊഫഷണല്‍ ഗായകര്‍ മുതല്‍ തുടക്കക്കാര്‍ക്ക് വരെ പ്രായഭേദമന്യേ ആര്‍ക്കും,പാടാനുള്ള
ഈ സംരംഭത്തിന്റെ ഉദ്ഘാടനം അഡീഷണൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഷംസുദ്ദീൻ.എസ് നിർവഹിച്ചു.
രജിസ്ട്രേഷനോടുകൂടി കരോക്കെ സംഗീതത്തിൽ പാട്ടുപാടാൻ ആഗ്രഹിക്കുന്നവർക്കാണ് മുൻഗണന. സമൂഹത്തിന്റെ വിവിധ തുറയിൽപ്പെട്ട പാടാൻ ആഗ്രഹമുള്ളവർക്കെല്ലാം,തികച്ചും സൗജന്യമായി ട്രെയിനിങ് നൽകിയാണ് വരദം മീഡിയ ആർക്കും പാടാം സംഗീത പരിപാടി ഒരുക്കിയിരുന്നത്.ആറാം പ്രവര്‍ത്തന വര്‍ഷത്തിൽ പുതിയ പദ്ധതികളുടെ ഭാഗമായി വളരെ വ്യവസ്ഥാപിതമായിട്ടാണ് കൽപ്പാത്തിയിൽ പരിപാടി ഒരുക്കിയിരിക്കുന്നത്. ​
മാനസിക ഉല്ലാസം ലക്ഷ്യമിട്ടുള്ള സിംഗിങ് പോയിന്റില്‍ സൗണ്ട് ബോക്സ്,സ്റ്റേജ് മോണിറ്റര്‍,ലൈറ്റ്സ്, മൈക്ക്,മിക്സ്ചര്‍,തുടങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സെൽഫി പോയിന്റും ഒരുക്കിയിട്ടുണ്ട്.
വരദം മീഡിയ ഡയറക്ടർ ഉണ്ണി,മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട്, ശേഷാദ്രി,ഷിബിൻ ഗോപാലകൃഷ്ണൻ,ശോഭ വാസുദേവൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us