പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വസ്‌തു നികുതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി ഫീൽഡ്‌തല വിവര ശേഖരണത്തിന് യോഗ്യരായ ഉദ്ദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

New Update
purapuzha

ഇടുക്കി: പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വസ്‌തു നികുതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി ഫീൽഡ്‌തല വിവര ശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി ഐ.ടി.ഐ / പോളിടെക്നിക് / സിവിൽ എഞ്ചിനീയറിംഗ് / ഡിഗ്രി / പ്ലസ്ടു എന്നിവയില്‍ ഏതെങ്കിലും യോഗ്യതകള്‍ ഉള്ള ഉദ്ദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 

Advertisment

അപേക്ഷകൾ പുറപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ, ഇ-മെയിൽ മുഖാന്തിരമോ (purapuzhagramapanchayat@gmail.com) സമർപ്പിക്കാവുന്നതാണ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകളും ബയോഡേറ്റയും സമർപ്പിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് 04862 273049 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13/02/2025.

Advertisment