തപാൽ വകുപ്പിൽ ലൈഫ് ഇൻഷുറൻസ് ഏജൻ്റ് നിയമനം

New Update
post office dp

തൊടുപുഴ :ഇടുക്കി തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജൻ്റുമാരെ കമ്മീഷൻ വ്യവസ്ഥയിൽ നിയമിയ്ക്കുന്നു.

Advertisment

പത്താം ക്ലാസ് വിജയിച്ച 18 വയസ് കഴിഞ്ഞവർക്ക് ഡയറക്ട് ഏജൻ്റാകാനും , സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്ക് ഫീൽഡ് ഓഫീസറാകാനും അപേക്ഷിയ്ക്കാം. മുൻ ഗ്രാമീണ ഡാക് സേവക് ജീവനക്കാർക്കും അപേക്ഷിയ്ക്കാം. ഉയർന്ന പ്രായ പരിധി ഇല്ല.

താത്പര്യം ഉള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷ (മൊബൈൽ നമ്പർ സഹിതം), വയസ്, യോഗ്യത, വിലാസം എന്നിവ തെളിയിയ്ക്കുന്ന രേഖകളുടെ കോപ്പി  സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, ഇടുക്കി ഡിവിഷൻ,  തൊടുപുഴ - 685 584 എന്ന വിലാസത്തിൽ  അയയ്ക്കുക.

 അവസാന തീയതി ഡിസംബർ 10. ഫോൺ 9495209920. തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ NSC / KVP സെക്യൂരിറ്റി നൽകേണ്ടതാണ്. പിന്നീടിത് നിയമാനുസൃതം തിരിച്ചു നൽകുന്നതാണ്.

Advertisment