/sathyam/media/media_files/2025/10/21/kudubasagamam-2025-10-21-18-41-24.jpg)
അറക്കുളം: അറക്കുളം എഫ്സിഐ - ഐഎൻടിയുസി യൂണിയൻ കുടുംബസംഗമം അറക്കുളം ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഉച്ചതിരിഞ്ഞ് 3 മണിക്ക് എഫ്സിഐ - ഐഎൻടിയുസി യൂണിയൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോയ് തോമസ് പതാക ഉയർത്തി.
തുടർന്ന് യൂണിയൻ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. വൈകുന്നേരം 6 മണിക്ക് പൊതുയോഗത്തിൽ യൂണിയൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോയ് തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു.
എഫ് സി ഐ ഐഎൻടിയുസി യൂണിയൻ സെക്രട്ടറി വിനോദ് കെ എസ് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അറക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജിഫി ജോർജ്ജ് അഞ്ചാനിക്കൽ, ഇടുക്കി ഡിസിസി അംഗം ശശി കടപ്ലാക്കൽ, അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം ഉഷ ഗോപിനാഥ്.
എഫ്സിഐ ഐഎൻടിയുസി യൂണിയൻ വർക്കിംഗ് പ്രസിഡണ്ട് ബിജു കാനക്കാടൻ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മാത്യൂസ് മ്രാലയിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അലക്സ് ഇടമല, ആസ്ക്കോ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വിക്ടർ ആലനോലിക്കൽ, ജനറൽ സെക്രട്ടറി എൻ കെ അനിൽകുമാർ,
കെഎസ്ആർടിസി യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അനിൽകുമാർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എബനേസർ സാമുവൽ തുടങ്ങിയവർ സംസാരിച്ചു. എഫ് സി ഐ ഐഎൻടിയുസി യൂണിയൻ സെക്രട്ടറി രാജു പി മാത്യു നന്ദി പ്രകാശനം നടത്തി.
പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും, പിരിഞ്ഞു പോകുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും നൽകി.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു. പ്രിൻസി ജോൺ ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു.
കാഞ്ഞാർ രാഗം ബീറ്റ്സിൻ്റെ ഗാനമേള മിഴിവേകിയ കുടുംബ സംഗമം സ്നേഹവിരുന്നാട് കൂടി രാത്രി 10 മണിക്ക് സമാപിച്ചു