കുറവിലങ്ങാട്: ചത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് മോൻസ് ജോസഫ് എം.എൽ സാമൂഹ്യ സേവനമനുഷ്ഠിക്കുന്ന കത്തോലിക്ക കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധിക്കുന്നു.
അനാഥാശ്രമങ്ങളും സ്‌കൂളുകളും സംരക്ഷിക്കുന്ന കന്യാസ്ത്രീകൾക്ക് മുന്നിൽ പൊലീസിന്റെ കർശന സമീപനം, വ്യക്തിപരമായ വിശ്വാസ സ്വാതന്ത്ര്യത്തിനുമാത്രമല്ല, ഭരണഘടനയ്ക്കുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മോൻ മാളിയേക്കൽ, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ്, സിനിയർ ജനറൽ സെക്രട്ടറി മാഞ്ഞൂർ മോഹൻ കുമാർ, സംസ്ഥാന അഡ്വൈർ തോമസ് കണ്ണന്തറ, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്, സനോജ് മിറ്റത്താനി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. കുറവിലങ്ങാട് പള്ളിക്കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.