ആർട്ട്‌റിവ്യൂ പവർ 100 പട്ടിക: ബിനാലെ ആർട്ടിസ്റ്റ് ഇബ്രാഹിം മഹാമ ഒന്നാമത് പട്ടികയിൽ ഇടം പിടിച്ച് ബോസ് കൃഷ്ണമാചാരിയും കിരൺ നാടാറും

New Update
KMB 2025

കൊച്ചി: അടുത്തയാഴ്ച ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തില്‍ പങ്കെടുക്കുന്ന ഘാന കലാകാരൻ ഇബ്രാഹിം മഹാമ ആഗോള പ്രശസ്തമായ ആർട്ട്‌റിവ്യൂ പവർ 100 പട്ടികയിൽ ഒന്നാം സ്ഥാനം നേടി. ലണ്ടൻ ആസ്ഥാനമായുള്ള ആർട്ട്‌റിവ്യൂ മാഗസിൻ 2024-ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിലാണ് മഹാമ നേട്ടം കൈവരിച്ചത്.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റും സഹസ്ഥാപകനുമായ ബോസ് കൃഷ്ണമാചാരി 52-ാം സ്ഥാനത്തും ആർട് കളക്ടറും കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട് ചെയർപേഴ്‌സണും കെബിഎഫ് രക്ഷാധികാരിയുമായ കിരൺ നാടാർ 18-ാം സ്ഥാനത്തും ഇടംപിടിച്ചു. ബിനാലെയുടെ ആറാം ലക്കത്തില്‍ പങ്കെടുക്കുന്ന സെർബിയൻ ആർട്ടിസ്റ്റ് മറീന അബ്രമോവിച്ച് പട്ടികയിൽ 28-ാം സ്ഥാനത്തുണ്ട്.

Advertisment

Kiran Nadar



മുപ്പത്തെട്ടുകാരനായ ഇബ്രാഹിം മഹാമ ഈ പട്ടികയിൽ ഒന്നാമതെത്തുന്ന ആദ്യ ആഫ്രിക്കൻ കലാകാരനാണ്. കൊച്ചി ബിനാലെയിൽ 'പാർലമെന്റ് ഓഫ് ഗോസ്റ്റ്സ്' എന്ന ബൃഹത്തായ പ്രതിഷ്ഠാപനമാണ് അദ്ദേഹം ഒരുക്കുന്നത്. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മട്ടാഞ്ചേരിയിൽ അദ്ദേഹം നേരിട്ടാണ് നേതൃത്വം നൽകുന്നത്. 2012 മുതല്‍ നടക്കുന്ന രാജ്യത്തെ ഏക അന്താരാഷ്ട്ര ബിനാലെയുടെ സംഘാടനത്തിന് നേതൃത്വം നൽകുന്ന കലാകാരൻ കൂടിയാണ് ബോസ് കൃഷ്ണമാചാരി.

Pic 2



പട്ടികയില്‍ ഇടംപിടിച്ച മറീന അബ്രമോവിച്ചിന്റെ 'വാട്ടർഫോൾ' എന്ന വീഡിയോ പ്രതിഷ്ഠാപനം ബിനാലെ വേദിയായ ഐലൻഡ് വെയർഹൗസിൽ പ്രദർശിപ്പിക്കും. 108 ടിബറ്റൻ സന്യാസിമാരുടെ പ്രാർത്ഥന ഉൾക്കൊള്ളുന്നതാണ് ഈ സൃഷ്ടി. കൂടാതെ പെർഫോമൻസ് ആർട്ടിനെക്കുറിച്ചുള്ള പ്രഭാഷണവും മറീന നടത്തും.

ജനകീയ ബിനാലെയുടെ വിജയമാണ് തനിക്ക് ലഭിച്ച ഈ അംഗീകാരമെന്ന് ബോസ് കൃഷ്ണമാചാരി പ്രതികരിച്ചു. ബിനാലെ രൂപപ്പെടുത്തിയ കൂട്ടായ പ്രവർത്തനങ്ങളുടെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.

Pic 1



കൊച്ചിയുമായി ബന്ധമുള്ള എമിലി ജാസിർ, തിയാഗോ പൗള ഡി സൂസ, മുൻ ബിനാലെകളിൽ പങ്കെടുത്ത ഹോ ത്സു നിയെൻ, ഹേഗ് യാങ്, റാക്സ് മീഡിയ കളക്റ്റീവ് എന്നിവരും ഇത്തവണത്തെ ആർട്ട്‌റിവ്യൂ പവർ 100 പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Advertisment