മലപ്പുറം :അൻപതിന്റെ നിറവിൽ അഷ്‌റഫ് കോക്കൂർ കർമ്മശ്രേഷ്ഠ പുരസ്‌കാരത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ആലംകോട് ലീലാ കൃഷ്ണൻ നിർവഹിച്ചു. ജനസേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് സജീവമായ അഷ്‌റഫ് കോക്കൂറിന് ചങ്ങരം കുളം ഓപ്പൺ ഫോറം നൽകുന്ന കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണത്തിന്റെ ഔദ്യോഗിക പോസ്റ്റർ സ്വാഗതസംഘം ചെയർമാൻ ആലംകോട് ലീലാ കൃഷ്ണൻ പ്രകാശനം ചെയ്തു.
സംഘടനാത്മക രംഗത്തും സാമൂഹിക ഇടപെടലുകളിലൂടെയും ഏറെ ശ്രദ്ധേയനായി നിലകൊണ്ട അഷ്‌റഫ് കോക്കൂരീന്റെ പ്രവർത്തനങ്ങളെ ആദരിക്കാനാണ് ചങ്ങരം കുളം ഓപ്പൺ ഫോറം ഈ പുരസ്‌കാരം നൽകി ആദരിക്കുന്നത്.
പി പി യൂസഫലി, സി എം യൂസഫ്, ഷാനവാസ് വട്ടത്തൂർ, രഞ്ജിത് അടാട്ട്, അജയ് ഘോഷ്, എം ടി ഷരീഫ് മാസ്റ്റർ, പി എം കെ കാഞ്ഞിയൂർ, സുബൈർ ചെറവല്ലൂർ, താഹിർ ഇസ്മായിൽ, എം വി അബ്ദുൽ റഷീദ്, ടി വി അഹമ്മദ് ഉണ്ണി, സി കെ അഷ്‌റഫ്, ആബിദ് പെരുമുക്ക്, അൽത്താഫ് കക്കിടിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
2025 ഏപ്രിൽ 25ന് വൈകുന്നേരം 2:30ന് ചങ്ങരംകുളം എഫ് എൽ ജി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
പ്രോഗ്രാമിന്റെ പോസ്റ്റർ റാസൽഖൈമ കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റിയാണ് സ്പോൺസർ ചെയ്തത്.