New Update
/sathyam/media/media_files/6jYtsfcpEqKfmrQfiBga.jpg)
കോഴിക്കോട്: മലബാറിലെ ശ്രീനാരായണ ധർമ്മ പ്രചരണ രംഗത്ത് സമൂഹത്തിന് ദിശാബോധം നൽകുന്ന ആദ്ധ്യാത്മിക കേന്ദ്രമായി വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം പ്രശോഭിക്കുമെന്ന് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു.
Advertisment
വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ ദർശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയന്റെ ഗുരുദേവജയന്തി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനവും സ്വാമിജി നിർവ്വഹിക്കുകയും ശ്രീനാരായണ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.
/sathyam/media/media_files/49tV4M6Svm6lDJ7sc67O.jpg)
യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി അധ്യക്ഷതവഹിച്ചു. ശിവഗിരിമഠത്തിലെ സ്വാമി പ്രബോധതീർത്ഥ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, ഉഷാ വിവേക്, ശാലിനി ബാബു രാജ്, ബിജിത്ത് മാവിലാടത്ത് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us