New Update
/sathyam/media/media_files/2025/03/19/xcajLprkXJK2AJDZnwpJ.jpg)
കടപ്ലാമറ്റം :കടപ്ലാമറ്റത്തിന് സമീപം വലിയമരുത് ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന അതിഥി തൊഴിലാളിയെ ദേഹമാസകലം ഗുരുതര പൊള്ളലേറ്റ നിലയിൽ സമീപവാസിയുടെ വീടിന് സമീപം കണ്ടെത്തി.
Advertisment
കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്നു കൽക്കട്ട ബസ്റ്റ് ബംഗാൾ സ്വദേശി ബുധദേവ് മണ്ഡൽ (25) നെയാണ് ശരീരമാസകലം ആസിഡ് പോലുള്ള ദ്രാവകം ഒഴിച്ച് പൊള്ളലേറ്റനിലയിൽ മരങ്ങാട്ടുപിള്ളി പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ഹോളി ദിവസം കൂടെ താമസിക്കുന്നവരുടെ കൂടെ ആഘോഷങ്ങൾക്ക് ശേഷം ഉറങ്ങാൻ കിടന്ന ബുധദേവിനെ രാത്രി 11 മണിയോടെയാണ് സമീപവാസിയുടെ വീടിന്റെ സമീപം കണ്ടെത്തിയത് തലയിലും മുഖത്തും ദേഹത്തുമെല്ലാം ഗുരുതരമായി പൊള്ളൽ ഏറ്റു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ബുധദേവിനെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us