ആലപ്പുഴ: രാസലഹരിക്കെതിരെയുള്ള ബോധവൽക്കരണം ജനകീയമാക്കാൻ സർക്കാർ ശ്രമിക്കണമെന്ന് എം.ഇ.എസ്. സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദീൻ ആവശ്യപ്പെട്ടു. എം.ഇ.എസ്. ആലപ്പുഴ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ലഹരിക്കെതിരെ സംസ്ഥാനത്ത് എക്സൈസ് വകുപ്പിൻ കീഴിൽവിമുക്തിയുടെ പ്രവർത്തനം തൃപ്തികരമല്ല.
ലഹരിക്കെതിരെയുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം വേണം ഇതിന് ആവശ്യമായ ഫണ്ട് അനുവധിക്കണം -എം.ഇ.എസിൻ്റെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ രാസലഹരി വിമുക്ത കേന്ദ്രങ്ങളാണന്ന് അദ്ദേഹം പറഞ്ഞു മതാന്തത രാജ്യത്തിന് ആപത്താണന്ന് അദ്ദേഹം പറഞ്ഞു.. ജില്ലാ പ്രസിഡൻ്റ് അഡ്വ -എ.എ. റസ്സാക്ക് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ. റഹീം ഫസൽ മുഖ്യ പ്രസംഗം നടത്തി തിരുവനന്തപുരം ജില്ലാ സെക്രട്ടറിനദീർ കടയറ, കൊല്ലം ജില്ല പ്രസിഡൻ്റ് കണ്ണനല്ലൂർ നിസാം, എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ.എം. ലിയാത്ത് അലി ഖാൻ, തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് പി.കെ. മുഹമ്മദ് ഷമീർ, ജില്ലാ ജനറൽസെക്രട്ടറി പ്രൊഫ. എ. ഷാജഹാൻ ട്രഷറർ ബഷീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
പരിശീലന പരിപാടിക്ക് സിജി ഇൻ്റർനാഷണൽ ട്രയിനർ എ.പി.നിസാം, , ഡോ. ഫിറോസ് മുഹമ്മദ്, എ.നൗഫൽ, സലാം താമരക്കുളം,, അബ്ദുൽ സലാം, കെ. അബ്ദുൽ നസീർ കുഞ്ഞ് 'ഇ അബ്ദുൽ അസീസ് പാലമൂട്, തൈക്കൽ സത്താർ, റസിയ മുഹമ്മദ്, മൈമൂന ഹബീബ്, അഡ്വതാരീഷ് മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു.