/sathyam/media/media_files/2025/06/08/mp2jMa4OjuVESalWjkhg.jpg)
പാലാ : ആണ്ടൂര്‍ ദേശീയവായനശാലയുടെ ആഭിമുഖ്യത്തില്‍ `യോഗയും പ്രമേഹവും' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍, മരങ്ങാട്ടുപിള്ളി ഗവ. ആയുര്‍വേദ ആശുപത്രിയിലെ യോഗ ഇന്‍സ്ട്രക്ടര്‍ ശ്രീ.അജിത്ത് ക്ളാസ് എടുത്തു.
/sathyam/media/media_files/2025/06/08/Dck5TvGAWnh3ZdEf8uot.jpg)
ഷുഗര്‍, ബി.പി.,കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശെെലീ രോഗാവസ്ഥകള്‍ മൂലം നിരന്തരമായി കഷ്ടപ്പെടുന്നവര്‍ക്കും ദീര്‍ഘകാലമായി മരുന്നിനെ ആശ്രയിക്കുന്നവര്‍ക്കും , അവ ഫലപ്രദമായി നിയന്ത്രിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിനും അത്തരം രോഗാവസ്ഥ ഉണ്ടാകാതിരിക്കുന്നതിനും `യോഗ'യുടെ പ്രാധാന്യം ക്ളാസ്സില്‍ വിശദീകരിച്ചു.
യോഗയുടെ ഗുണഗണങ്ങള്‍ അനുഭവസ്ഥര്‍ക്ക് അറിയാമെങ്കിലും, സാമാന്യ ജനങ്ങള്‍ ഇതേപ്പറ്റി വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് അവബോധം പകരുന്നതിന് പര്യാപ്തമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.
/sathyam/media/media_files/2025/06/08/3prOdvnHbmfGQenG7viN.jpg)
കെ.കെ.നാരായണന്‍, സ്മിത ശ്യാം, പി.വി. ഗോപാലകൃഷ്ണന്‍ , ഗൗരീകൃഷ്ണ, ലളിതാംബിക ജയന്‍, ജെസ്സി അരവിന്ദ്, ജയശ്രീ ശര്‍മ്മ ,ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
വായനശാല വെെ.പ്രസിഡന്‍റ് അജികുമാര്‍ മറ്റത്തില്‍ സ്വാഗതവും സെക്രട്ടറി സുധാമണി. വി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us