ആയുർവേദ മെഡിക്കൽ അസോസിയേഷൻ യോഗ ദിനം ആചരിച്ചു

New Update
yogadinam ayour

പാലക്കാട് : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻന്ത്യ പാലക്കാട് ഏരിയ കമ്മിറ്റി യോഗദിനം സമുചിതമായി ആചരിച്ചു. കാലത്ത് കിണാശ്ശേരി എ.എം.എസ്. ബി.എസ് സ്കൂളിലും ഉച്ചക്ക് തത്തമംഗലം സെന്റ് മേരീസ് സ്കൂളിലും ഉള്ള വിദ്യാർത്ഥികൾക്ക് യോഗയെക്കുറിച്ചുള്ള അവബോധന ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ യോഗ പരിശീലിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ശരീരത്തിനും മനസ്സിനും യോഗ പ്രദാനം ചെയ്യുന്ന നേട്ടങ്ങളും വിശദീകരിച്ചു. ആയുർവേദ ചികിത്സയിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിച്ചു.

Advertisment

ആയുർവേദ ഡോക്ടർമാരായ ടോണി തോമസ്, സൌമ്യ ഫിലിപ്പ്, റീജ, ലക്ഷ്മി. ടി.എം, അഭിജിത്ത് മോഹൻ  എന്നിവർ  പരിശീലനത്തിനും ക്ലാസ്സെടുക്കുവാനും സജീവമായിരുന്നു. തണ്ണീർ പന്തൽ സ്ക്കൂളിൽ പ്രിൻസിപ്പാൾ കെ.ആർ. ബിന്ദുവും മാനേജർ എസ്. സുകുമാരനും തത്തമംഗലം സ്ക്കൂളിൽ പ്രിൻസിപ്പാൾ ഷെറിനും മാനേജർ ഫാദർ ബെട്സൺ തൂക്കുപറമ്പിലും പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment