അയ്യൻകാളി സാമൂഹ്യനീതി സമ്മേളനം - വെൽഫെയർ പാർട്ടി സ്വാഗത സംഘം രൂപീകരിച്ചു

New Update
welfare party

തിരുവനന്തപുരം: 'അയ്യങ്കാളിയുടെ പ്രജാസഭാ പ്രഭാഷണങ്ങളും സാമൂഹ്യനീതിയുടെ രാഷ്ട്രീയവും' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാമൂഹ്യ നീതി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

Advertisment

ആഗസ്റ്റ് 30 ശനിയാഴ്ച തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനായി അഷ്റഫ് കല്ലറയെയും വൈസ് ചെയർമാനായി മധു കല്ലറയെയും ജനറൽ കൺവീനറായി ഹലീം ബാലരാമപുരത്തെയും തെരഞ്ഞെടുത്തു.

വ്യത്യസ്ത വകുപ്പ് കൺവീനർമാരായി എൻ.എം അൻസാരി, ഷാഹിദ് ഹാറൂൺ, ആരിഫാ ബീവി, സൈഫുദ്ദീൻ പരുത്തിക്കുഴി, ബിലാൽ വള്ളക്കടവ്, മെഹബൂബ് ഖാൻ പൂവാർ, ഫാത്തിമ നവാസ്, മനാഫ് എന്നിവരെയും തെരഞ്ഞെടുത്തു. ആഗസ്റ്റ് 30-ന് വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന സാമൂഹ്യ നിധി സമ്മേളനത്തിൽ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ - സാമൂഹിക നേതാക്കൾ പങ്കെടുക്കും.

Advertisment