കാലത്തിന് മുൻപേ നടന്ന കർമ്മയോഗിയായിരുന്നു അയ്യങ്കാളി: സാഹിത്യകാരൻ വിആർ സുധീഷ്

New Update
e050cab9-2bd3-4d1b-844f-de27f84c5aa5

കോഴിക്കോട്: കാലത്തിന് മുൻപേ നടന്ന കർമ്മയോഗിയായിരുന്നു അയ്യങ്കാളിയെന്ന് പ്രശസ്ത സാഹിത്യകാരൻ വിആർ സുധീഷ് പറഞ്ഞു. അയ്യങ്കാളി അനുസ്മരണ സമിതി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷത്തിൻ്റെയും മൂന്നാമത് അയ്യങ്കാളി പുരസ്കാര സമർപ്പണത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

അയ്യങ്കാളിയുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും
ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ വക്താവായി മാത്രം നവോത്ഥാന നായകരെ കാണുന്ന പ്രവണത അഭികാമ്യമല്ലെന്നും വി ആർ സുധീഷ് പറഞ്ഞു.

അനുസ്മരണ സമിതി ചെയർമാൻ ടി വി ശ്രീധരൻ അധ്യക്ഷത വഹിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ എ കെ അനുരാജ് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തന മേഖലകളിലെ സമഗ്ര സംഭാവനകൾക്കുള്ള മൂന്നാമത് അയ്യങ്കാളി പുരസ്കാരം കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ ജയപ്രകാശ് കായണ്ണക്ക് ഉദ്ഘാടകൻ വിആർ സുധീഷ് നൽകി.

അനുസ്മരണ സമിതി സെക്രട്ടറി സി പി സുരേഷ് ബാബു എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ,കെ പി ഉണ്ണികൃഷ്ണൻ,രാജനന്ദിനി എന്നിവർ പ്രസംഗിച്ചു.

Advertisment