/sathyam/media/media_files/2025/08/24/3cb4ab17-7c83-42f4-b3c6-3fb09c98e36f-2025-08-24-21-06-32.jpg)
ആലപ്പുഴ: ലഹരിക്കെതിരെയുള്ള പോരാട്ടം രാജ്യവ്യാപകമായി തുടങ്ങണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അസറുദ്ധീൻ അത്‌ലറ്റിക്കോഡി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് റൺഫ്ളാഗ് ഓഫ് ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പതിനാലാമത്തെ വയസ്സിൽ സ്പോർട്സിൽ ജീവിതം ആരംഭിക്കുന്നത് തിരുവനന്തപുരത്ത് നിന്നാണന്ന് അദ്ദേഹം പറഞ്ഞു.
കായിക വിനോദം ലഹരിക്കെതിരെയുള്ളതാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തോൺആലപ്പുഴ ബീച്ചിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അത് ലറ്റുകൾ സ്പോർട്സാണ് ലഹരി എന്ന സന്ദേശവുമായി ഒരേ നിറത്തിലുള്ള ജോഴ്സികൾ അണിഞ്ഞ് ലിംഗവ്യത്യാസമില്ലാ തെ ഓടി റിട്ട. അദ്ധ്യാപകനായകഞ്ഞിക്കുഴി സ്വദേശിയായ 9 2 കാരനായ ശങ്കുണ്ണി 10 കിലോമീറ്റർ ഓടിയപ്പോൾ മൂന്ന് വയസ്സുള്ള സിയാൻ 3 കിലോമീറ്റർ ഫൺറൺ വിഭാഗത്തിൽ പങ്കെടുത്തു മാതൃകയായി.
10 കിലോമീറ്റർ, 5 കിലോമീറ്റർ, 3 കിലോമീറ്റർ ഫൺറൺ മത്സരമാണ് സംഘടിപ്പിച്ചത് 10 , 5 കിലോമീറ്റർ മത്സരം ' ആദ്യത്തേത് മുഖ്യ അതിഥി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ അസറുദ്ധീൻ ഫ്ളാഗ് ഓഫ് ചെയ്തു.. 3 കിലോമീറ്റർ റൺഫൺ എച്ച്. സലാം എം.എൽ.എ.യുംഫ്ളാഗ് ഓഫ് ചെയ്തു.
മൂന്ന് കിലോമീറ്റർ ഫൺ റൺ മത്സര വിഭാഗത്തില് കുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു മത്സര വിജയികൾ ക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനമായിനൽകി . മത്സരാത്ഥികൾക്കെല്ലാം മെഡൽ നൽകി മാരത്തോൺ കടന്ന് പോകുന്ന ഓരോ പോയിൻ്റിലും ലഘുഭക്ഷണങ്ങളും, വെള്ളവും സംഘാടകർ ഒരുക്കിയിരുന്നു. കൂടാതെ കാർഡിയോളജിസ്റ്റ് ഡോ. തോമസ് മാത്യുവിൻ്റെയും, ഓർത്തോ സർജൻ ഡോ. ജഫേഴ്സൺൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം ഉണ്ടായിരുന്നു.
അസറുദ്ധീന് ആലപ്പുഴയുടെ ഉപഹാരമായ ചുണ്ടൻ വള്ളം അത്ലറ്റിക്കോഡി പ്രസിഡൻ്റ് അഡ്വ - കുര്യൻ ജയിംസ് നൽകി സ്പോർട് സ് കൗൺസിൽ പ്രസിഡൻ്റ്.പി.ജെ ജോസഫ്, ഒളിപിക്ക് അസോസിയേഷൻ പ്രസിഡൻ്റ് വി.ജി.വിഷ്ണു, ദീപക്ക് ദിനേഷ് . യൂജിൻ ജോർജ്ജ്, ഡോ. എസ്. രൂപേഷ് . ഹാഷിം ബഷീർ, സജി തോമസ്. പ്രജീഷ് ദേവസ്യാ . ഡോ. തോമസ് മാത്യു. ഫിലിപ്പ് തോമസ്, കെ.നാസർ, എ.വി. ജെ. ബാലൻ, റോജസ് ജോസ്.എന്നിവർ പ്രസംഗിച്ചു.