മലമ്പുഴ: മലമ്പുഴഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അറുപതുവയസ്സുകഴിഞ്ഞ വയോധികർക്ക് കട്ടിലും ഭിന്നശേഷി ക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി പെട്ടിക്കടകളും വിതരണംചെയ്തു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ അഞ്ജു ജയൻ,ശല ജസുരേഷ്, ഐസി ഡി എസ് സൂപ്പർവൈസർ അസീന എന്നിവർ സംസാരിച്ചു. 4500 രൂപ വിലമതിക്കുന്ന 12 1 കട്ടിലും അമ്പത്തി ഒമ്പതിനായിരം വിലമതിക്കുന്ന ആറ് പെട്ടിക്കടകളുമാണ് വിതരണം ചെയതത്.