ജന്മനാടിന്റെ സ്നേഹാഭിവാദ്യങ്ങളിൽ ആവേശഭരിതയായ് ഭാരത് സേവാ പുരസ്കാർ ജേതാവ് ഡോ. റാശിദ

New Update
84b2e3b5-b0ed-4657-826a-f9971ba05f36

പൊന്നാനി:    മികച്ച സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക്  "ഭാരത സേവ പുരസ്കാർ" ലഭിച്ച നാടിന്റെ  പുത്രിയെ  ജന്മദേശം ആദരിച്ചു.   ജീവകാരുണ്യമേഖലയിലും മന:ശ്ശാസ്ത്ര രംഗത്തും കഴിഞ്ഞ പത്തു വർഷത്തോളമായി  അനുഷ്ടിച്ചു വരുന്ന  മികച്ച സേവനങ്ങളുടെ  പേരിലാണ്  പൊന്നാനി സ്വദേശിയും മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം  ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയയുടെ പുത്രിയുമായ  ഡോ. റാശിദ  "ഭാരത സേവ പുരസ്കാർ"  സ്വന്തമാക്കിയത്,

Advertisment


ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു  ചന്തപ്പടി ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ വെച്ച് ഡോ.  റാശിദയെ  പൊന്നാനി ആദരിച്ചത്.   പരിപാടി എം എൽ എയും  മുൻ മന്ത്രിയുമായ  ഡോ. കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്തു.   സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തിനൊപ്പം മാതൃകാപരമായ പ്രവർത്തനങ്ങളാണ് സാമൂഹ്യ സേവന രംഗത്തും മുസ്ലിം സ്ത്രീകൾക്കിടയിൽ  നടന്നുകൊണ്ടിരിക്കുന്നതെന്ന്  ഡോ. കെ ടി ജലീൽ  അഭിപ്രായപ്പെട്ടു.   ജന്മനാടിൻ്റ  ഉപഹാരം ഡോ. റാശിദയ്ക്ക്  കെ ടി ജലീൽ  കൈമാറി.  

നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം  അധ്യക്ഷത വഹിച്ചു.    വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ മുഖ്യാതിഥിയായിരുന്നു. 

കെ എം മുഹമ്മദ് ഖാസിം കോയ, സിദ്ധീഖ് മൗലവി ഐലക്കാട്, അടാട്ട് വാസുദേവൻ, പി കോയക്കുട്ടി മാസ്റ്റർ, കർമ്മ ബഷീർ,  ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, ഷാഹുൽ ഹമീദ്, എ ബി ഉമ്മർ  തുടങ്ങിയവർ സംസാരിച്ചു.

Advertisment