നരേന്ദ്ര മോദി സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാരിലും അടിസ്ഥാന ജനവിഭാഗങ്ങളിലും എത്തിക്കുകയെന്നതാണ് ഭാരതീയ ജനതാ മസ്ദൂർ സംഘത്തിന്റെ പ്രധാന കർത്തവ്യം - ബിജെഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. എം. ഡോൾ ഗോവ്

ബിജെഎംഎസ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം അളകാപുരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
dolgov

ബിജെഎംഎസ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡോൾ ഗോവ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: നരേന്ദ്ര മോദി സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാരിലും അടിസ്ഥാന ജനവിഭാഗങ്ങളിലും എത്തിക്കുകയെന്നതാണ് ഭാരതീയ ജനതാ മസ്ദൂർ സംഘത്തിന്റെ പ്രധാന കർത്തവ്യമെന്ന് ബിജെഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. എം. ഡോൾ ഗോവ് പറഞ്ഞു. ബിജെപിയുടെ മുൻ ദേശീയ എസ് സി മോർച്ച പ്രഭാരി ശാന്ത് പ്രകാശ് ജട്ടാവ് സ്ഥാപക നേതാവും പ്രസിഡന്റും ആയ ദേശീയ സംഘടന നിലവിൽ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ബിജെഎംഎസ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം അളകാപുരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പരിപാടിയിൽ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സതീശ് പന്തളം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജഗൻ പണിക്കർ, ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി സെലീന, വി.നന്ദകുമാർ, പ്രകാശിനി കെ.ടി, ഒ.കെ. ധർമരാജ്, കാളക്കണ്ടി ബാലൻ, ഷനൂപ് താമരക്കുളം, അലി പുത്തനത്താണി, പ്രമീള മാറാട് എന്നിവർ പ്രസംഗിച്ചു.

Advertisment

ബിജെഎംഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റായി സുധീഷ് കേശവപുരിയെയും ജനറൽ സെക്രട്ടറിയായി ഒ.കെ. ധർമ്മരാജിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാർ കാളക്കണ്ടി ബാലൻ, പ്രമീള മാറാട്, അരിക്കോത്ത് രാജൻ, പ്രഭാകരൻ കൊടുവള്ളി, വിജു ഭാരത്, രാജീവ് കുന്ദമംഗലം, രാജീവ് കുഴിപ്പള്ളി, കെ.  ബിനുകുമാർ, സെക്രട്ടറിമാർ പ്രജീഷ് പെരുമണ്ണ, പി കെ രജീഷ്, പ്രവീൺ ബിലാത്തിക്കുളം, അബൂബക്കർ സിദ്ദിഖ്, സുധീർ കുറ്റ്യാടി, അൻവർ സാദത്ത്, പ്രമോദ് എൻ വി ,വിജയ നരിക്കുനി, ദീപ പൂനൂർ.

bjp കോഴിക്കോട്
Advertisment