New Update
/sathyam/media/media_files/2025/08/08/accident-pqambadi-2025-08-08-22-17-56.jpg)
പാമ്പാടി : പാമ്പാടി വട്ടമലപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരുക്കേറ്റു. ബൈക്ക് യാത്രികനായ മാങ്ങാനം സ്വദേശി ആശിഷി( 21 ) നാണ് പരുക്കേറ്റത്.
Advertisment
വെള്ളിയാഴ്ച ഉച്ചയ്ക്ക് വട്ടമലപ്പടിക്ക് സമീപമായിരുന്നു അപകടം. പാമ്പാടിഭാഗത്തേയ്ക്ക് വന്ന ബൈക്ക് ബസ്സിനെ മറികടക്കുന്നതിനിടയിൽ കോട്ടയം ഭാഗത്തേക്ക് വന്നകാറിൽ ദിശതെറ്റിച്ച് ഇടിച്ച് കയറുകയായിരുന്നു.
പരുക്കേറ്റ ആശിഷിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.