/sathyam/media/media_files/2025/05/17/skCnkCzjG5bgnVQKcUQh.jpg)
കുറവിലങ്ങാട്: മാണി കത്തനാർ ജയന്തിയും സമുദായ ഐക്യ യോഗവും കുറവിലങ്ങാട് - കോഴയിലെ മാണി കത്തനാരുടെ ജന്മഗൃഹത്തിൽ നടക്കും. എഴു നസ്രാണി സഭകളിൽ നിന്നുമുള്ള അഭി. മെത്രാന്മാരും വൈദികരും അൽമായ വിശ്വാസികളും പങ്കെടുക്കും. നസ്രാണി ജാതൈയിക്യ സംഘം എന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സമാപനത്തിൽ ഉണ്ടായിരുന്ന മഹത്തായ പ്രസ്ഥാനവും ആശയവും പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെയും നിധീരിക്കൽ മാണിക്കത്തനാരുടെയും സംയുക്ത നേതൃത്വത്തിൽ ഉള്ളതായിരുന്നല്ലോ.
ഈ മഹത്തായ ആശയത്തിന് ഇന്നും പ്രസക്തിയുണ്ട്. മാർത്തോമാ നസ്രാണികൾ ഒന്നിച്ചുനിൽക്കുന്നതിനുള്ള അടിസ്ഥാനദർശനത്തിലൂന്നി ആണ് ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്...
ക്ഷണിച്ചിട്ടുള്ള അഭി. പിതാക്കന്മാർ : സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത ( മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ തലവൻ ) തോമസ് മാർ കൂറിലോസ് ( സീറോ- മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപത അധ്യക്ഷൻ) തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ( മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധ്യക്ഷനും)
യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത ( മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന അധ്യക്ഷൻ ) മാത്യൂസ് മാർ സെറാഫിം എപിസ്കോപാ ( മലങ്കര മാർത്തോമാ സുറിയാനി സഭ, അടൂർ ഭദ്രാസന അധ്യക്ഷൻ ) ഔഗേൻ മാർ കുര്യാക്കോസ് മെത്രാപ്പോലീത്ത ( കൽദായ അസീറിയൻ സഭയുടെ അധ്യക്ഷൻ ) അധ്യക്ഷൻ: മാർ ജോസഫ് കല്ലറങ്ങാട്ട് ( പാലാ രൂപത അധ്യക്ഷൻ , സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ )
ഉദ്ഘാടനം : കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സമുദായ ഉന്നമനത്തിനായി മഹാ ത്യാഗം അനുഷ്ഠിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ആദരിക്കൽ :
സംസ്ഥാന മന്ത്രി റോഷി അഗസ്റ്റിൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us