കോട്ടയം ഞീഴൂര്‍ പഞ്ചായത്ത് കലാശക്കൊട്ടിനിടെ ബിജെപി -സിപിഎം സംഘര്‍ഷം. പോലീസ് ലാത്തി വീശി.. പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസിനു നേരെ തിരിഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കിയതെന്നു ബി.ജെ.പി.

New Update
c71a5062-4259-4a5d-bbb3-d30a02a1c432

 കോട്ടയം: കോട്ടയം ഞീഴൂര്‍ പഞ്ചായത്ത് കലാശക്കൊട്ടിനിടെ ബിജെപി -സിപിഎം സംഘര്‍ഷം. പോലീസ് ലാത്തി വീശി. ഞീഴുര്‍ ടൗണിലായിരുന്നു സംഭവം. കൊട്ടിക്കാലാശം നടക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാളെ അക്രമിക്കുകയായിരുന്നു. 

Advertisment

ഇതോടെ മറ്റു ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞതോടെ സംഘഷത്തിനു തുടക്കമായി. ഇതോടെ പോലീസ് എത്തി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിവീശി.

ഇതോടെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസിനു എതിരെയും അക്രമം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അടിച്ചോടിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു സ്ഥലത്തു വന്‍ പോലീസ് സംഘം തമ്പടിച്ചിട്ടുണ്ട്.

3fe69d43-aa18-430c-9a02-9a89292baf41


സി.പി.എം സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ നേരെ അക്രമം നടത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയായിരുന്നു എന്നു ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ഞീഴൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ പരാജയം മുന്‍കൂട്ടി കണ്ടാണ് സി.പി.എം ഇത്തരം അക്രമത്തിന് മുതിര്‍ന്നതെന്നും ജനം ബാലറ്റില്‍ ഇതിനു മറുപടി നല്‍കമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

Advertisment