പത്മഭൂഷൻ നൽകി രാജ്യം ആദരിച്ച മമ്മൂട്ടിയെ സന്ദർശിച്ച് ബി ജെ പി നേതാക്കൾ ; എറണാകുളം സിറ്റി ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലാണ് നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചത് ; മമ്മൂട്ടിയെ സന്ദർശിച്ച ബിജെപി നേതാക്കൾ പുരസ്കാര നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു

New Update
94214f71-b599-4166-9368-1df276687575

കൊച്ചി :രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പനമ്പിള്ളി നഗറിലെ വസതിയിൽ സന്ദർശിച്ചു. മമ്മൂട്ടിയെ പുരസ്കാര നേട്ടത്തിൽ അഭിനന്ദിച്ച ബി ജെ പി  നേതാക്കൾ അദ്ദേഹത്തെ പൊന്നാട ചാർത്തി അനുമോദിച്ചു .

Advertisment

മഹാ നടൻ്റെ പുരസ്ക്കാര നേട്ടത്തിൽ ആദരവ് പ്രകടിപ്പിക്കാൻ ബി ജെ പി എറണാകുള്ളം ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ് ഷൈജുവിൻ്റെ നേതൃത്വത്തിലാണ് നേതാക്കൾ മമ്മൂട്ടിയുടെ വസതിയിലെത്തിയത്.


ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിനൊപ്പം സംസ്ഥാന ജോ. ട്രഷറർ എ. അനൂപ്, സിറ്റി ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Advertisment