അമ്പലവയലിലെ വാഹനപകടത്തിൽ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.

New Update
ambalavayal boy

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസം അമ്പലവയല്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നു വിദ്യാര്‍ഥി മരിച്ചു. മാളിക എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (ഒമ്പത്) ആണ് മരിച്ചത്.

Advertisment

ബുധനാഴ്ച അമ്പലവയലില്‍ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം.  ഗുരുതര പരിക്കേറ്റ മുഹമ്മദ് സിനാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.  

അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറും ഒരു സ്ത്രീയും കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

accident death wayanadu
Advertisment