New Update
/sathyam/media/media_files/OQGVMgrHXrL1IXC0vG7V.jpg)
കണ്ണൂര്‍ എടയാര്‍ പതിനേഴാം മൈലില്‍ കാര്‍ കലുങ്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂഴിയോട് സ്വദേശി സഹല്‍ (22) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ സിനാന്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.
Advertisment
നെടുപൊയില്‍ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. വീട്ടിലെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കാര്‍ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ സഹലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.