ഇടുക്കി ജില്ലയിലെ ആലക്കോടും ഇടവെട്ടിയിലും പത്താം വാർഡിൽ മത്സരിക്കുന്നത് സഹോദരന്മാർ

New Update
idivetti alakkod
തൊടുപുഴ : സഹോദരന്മാർ  രണ്ടു പഞ്ചായത്തുകളിൽ  പത്താം  വാർഡിൽ  യുഡിഎഫ്  സ്ഥാനാർത്ഥികൾ .ആലക്കോട് ,ഇടവെട്ടി പഞ്ചായത്തുകളിലാണ്  പത്താം വാർഡുകളിൽ സഹോദരന്മാർ മത്സരിക്കുന്നത് . ആലക്കോട് ഗ്രാമപഞ്ചായത്തിലെ  പത്താം വാർഡിൽ  കേരള കോൺഗ്രസിലെ  ടോമി കാവാലമാണ്  ജനവിധി തേടുന്നത്.
ആലക്കോട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ,ഇളംദേശം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് തുടങ്ങിയ നിലകളിൽ  പ്രവർത്തിച്ച  അനുഭവ സമ്പത്തുമായാണ്  ടോമി കാവാലം മത്സരിക്കുന്നത് .നിലവിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റായി  പ്രവർത്തിക്കുന്ന  ടോമി ,തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രെസിഡന്റായും പ്രവർത്തിച്ചു വരുന്നു .

ഇടവെട്ടി  ഗ്രാമ പഞ്ചായത്തിലെ  പത്താം വാർഡിൽ  അനുജൻ ബേബി കാവാലമാണ്  യുഡിഎഫ് സ്ഥാനാർഥി .മുൻപ്  ഇടവെട്ടിയിൽ  മെമ്പറായി പ്രവർത്തന പരിചയമുള്ള ബേബിച്ചനും  കേരള കോൺഗ്രസ്  സ്ഥാനാർത്ഥിയാണ് .വാർഡിലെ എല്ലാവര്ക്കും സുപരിചിതനാണ്  ബേബിച്ചൻ .ഇരുവരും  വിജയ പ്രതീക്ഷയിലാണ് .
Advertisment

Advertisment