/sathyam/media/media_files/xMDBJ2LSPgWCVRHXxlLh.jpg)
തൊടുപുഴ: ബി ടി ആർ രേഖകൾ അടിസ്ഥാനപ്പെടുത്തി രേഖകളിൽ സ്ഥലത്തിൻ്റെ നിജസ്ഥിതി തീർപ്പുകൽപ്പിക്കാനാവില്ല. 1930 കളിലെ ബി ടി ആർ രജിസ്റ്റർ മാത്രമാണ് ആധികാരികം എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. സംയുക്ത പരിശോധന നടത്തി തീർപ്പുകൽപ്പിക്കാത്ത എല്ലായിടങ്ങളിലും റവന്യൂ ബി ടി ആർ രേഖ വച്ച് വനമാണെന്ന് സ്ഥാപിക്കുവാൻ വനം വകുപ്പ് അനാവശ്യ ശ്രമം നടത്തുന്നത് വന വിസ്തൃതി വർദ്ധിപ്പിക്കാനാണ്.
എത്രയും പെട്ടെന്ന് ജോയിൻ്റ് വെരിഫിക്കേഷൻ നടത്തി പ്രശ്നം പരിഹരിക്കണം. ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും, മതസ്ഥാപനങ്ങളും, നിരവധി ടൗൺഷിപ്പുകളും കൈവശ ഭൂമിയിൽ ഉയർന്നു വരികയും അവ നിയമവൽക്കരിക്കാൻ സർക്കാർ നയപരമായ തീരുമാനവും കൈക്കൊണ്ടിട്ടുള്ളതാണ്.
തൊമ്മൻകുത്തിലെ ദേവാലയത്തിൻ്റെ കുരിശിനും, പട്ടയം അവകാശമുള്ള കുടിയേറ്റ കർഷകനും ഈ തരത്തിലുള്ള സംരക്ഷണം ലഭ്യമാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. വനം വകുപ്പിന് കൃഷിഭൂമി തീറെഴുതി കൊടുക്കാനുള്ള ശ്രമം ജനകീയ സമരത്തിലൂടെ ചെറുത്തു തോൽപ്പിക്കുമെന്നും, മാന്യതയുണ്ടെങ്കിൽ പരിപാവനമായ കുരിശിനെ അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്യെണ്ടതെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.