കോഴിക്കോട്: കാലിക്കറ്റ് ഫുട്ബോള്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഗവ. സൈബര്‍പാര്‍ക്കില്‍ നടക്കുന്ന സിഎഫ് സി കോര്‍പറേറ്റ് ചലഞ്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമന്‍റില്‍ കാഫിറ്റ് (കാലിക്കറ്റ് ഫോറം ഫോര്‍ ഐടി) ആസ്റ്റര്‍ മിംസ് എന്നിവര്‍ ഫൈനലില്‍ കടന്നു.
ഗവ. സൈബര്‍പാര്‍ക്കിലെ സൈബര്‍ സ്പോര്‍ട്സ് അരീനയില്‍ നടന്ന സെമിഫൈനലില്‍ മലബാര്‍ എഫ്സിയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കാഫിറ്റ് ഫൈനലില്‍ കടന്നത്.
രണ്ടാം സെമിയില്‍ ആസ്റ്റര്‍ മിംസ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പീക്കേ സ്റ്റീല്‍ എഫ് സിയെ പരാജയപ്പെടുത്തി. ലൂസേഴ്സ് ഫൈനലും ഫൈനലും ഞായറാഴ്ച നടക്കും. 12 കോര്‍പറേറ്റ് ടീമുകളാണ് ടൂര്‍ണമന്‍റില്‍ പങ്കെടുക്കുന്നത്.
കാലിക്കറ്റ് പ്രസ് ക്ലബ്, ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, കെന്‍സ ടിഎംടി, മൈജി, ഹൈലൈറ്റ്, കാഫിറ്റ്, മലബാര്‍ ഗ്രൂപ്പ്, എക്സ്പ്രസോ ഗ്ലോബല്‍, പീക്കെ സ്റ്റീല്‍, സൈലം ലേണിംഗ്, പാരഗണ്‍, ജിടെക് എന്നീ ടീമുകളാണ് കോര്‍പറേറ്റ് ചലഞ്ചില്‍ മാറ്റുരയ്ക്കുന്നത്.
മെയ് ഒമ്പതിനായിരുന്നു സിഎഫ് സി കോര്‍പറേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ഗവ. സൈബര്‍പാര്‍ക്കില്‍ തുടക്കമായത്.