പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികളും പരസ്യങ്ങളും അടിയന്തരമായി നീക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ പൊതുനിരീക്ഷക കെ ഹിമ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ   വിളിച്ച് ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതലയോഗത്തിലാണ് നിർദ്ദേശം നൽകിയത്.

New Update
election

ആലപ്പുഴ: പൊതുസ്ഥലങ്ങളിലും നിരത്തുകളിലും പാലങ്ങളിലും  സർക്കാർ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള  ബോർഡുകൾ, പ്രചാരണ സാമഗ്രികൾ, പരസ്യങ്ങൾ എന്നിവ അടിയന്തരമായി നീക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകി. 

Advertisment

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ പൊതുനിരീക്ഷക കെ ഹിമ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ   വിളിച്ച് ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതലയോഗത്തിലാണ് നിർദ്ദേശം നൽകിയത്. 

അല്ലാത്ത പക്ഷം  ബന്ധപ്പെട്ടവരിൽ നിന്ന് പിഴ ഈടാക്കുമെന്നും ഈ തുക സ്ഥാനർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾകൊള്ളിക്കുന്നതുമാണെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ അറിയിച്ചു. 

പൊതു നിരീക്ഷക കെ.ഹിമ, എ.ഡി.എം ആശാ സി.,എബ്രഹാം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്.ബിജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിൻസ് സി.തോമസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Advertisment