കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്; യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി

New Update
yathra

കുറവിലങ്ങാട് : കോഴാ പാലാ റോഡിൽ വളകുഴി മധുരംകാട് ഭാഗത്ത്വച്ച് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി സ്കൂട്ടർ യാത്രക്കാരനെ പിന്നിൽ നിന്ന് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി.

Advertisment

 അപകടത്തിൽ ഗുരുതര പരിക്കേറ്റ വളകുഴി മഠത്തിപാടത്ത് എം അനിൽ കുമാർ (52) നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ രാത്രി 7 മണിയോടെ ആയിരുന്നു അപകടം നടന്നത് നിർത്താതെ പോയ കാർ കണ്ടെത്തുന്നതിനായി പോലിസും നാട്ടുകാരും ശ്രമം ആരംഭിച്ചു.

Advertisment