പകലോമറ്റം തറവാട് പള്ളിയിൽ മാർ സ്ലീവായുടേയും മാർ തോമാ ഗ്ലീഹായുടേയും തിരുനാൾ ആഘോഷം

New Update
0636ac08-0373-4ace-9e25-e27d4a536ed0

കോട്ടയം : പകലോമറ്റം തറവാട് പള്ളിയിൽ മാർ സ്ലീവായുടേയും മാർ തോമാ ഗ്ലീഹായുടേയും തിരുനാൾ 18, 19 തീയതികളിൽ ആഘോഷിക്കും. 18 ന് 4.30ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റും. തുടർന്ന് കോതമംഗലം രൂപത വികാരി ജനറാൾ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. 

Advertisment

6.30 ന് കുര്യം കപ്പേളയിലേക്ക് പ്രദക്ഷിണം.  റമ്പാൻ പാട്ടിനെ തുടർന്ന് പുഴുക്ക് നേർച്ച. 
19 ന് 5.30 ന് അസി. വികാരി ഫാ. പോൾ കുന്നുംപുറത്ത് ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും. തുടർന്ന് പ്രദക്ഷിണം. അസി. വികാരി ഫാ. ജോസഫ് ചൂരയ്ക്കൽ ആശീർവാദം നൽകും

Advertisment