ഒരുമയുടെ ആഘോഷം. ആലത്തൂർ സെന്റ് പോൾസ് സ്കൂൾ വാർഷികം ചലച്ചിത്ര പ്രവർത്തകൻ  ഹരി.പി.നായർ ഉദ്ഘാടനം ചെയ്തു

New Update
DSC_9308
ആലത്തൂർ: പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ആലത്തൂർ സെന്റ് പോൾസ് സ്കൂൾ ഇരുപത്തിയേഴാം വാർഷികം വിവിധ പരിപാടികളോടെ നടത്തി.സിനിമ സംവിധായകനും നടനുമായ ഹരി.പി.നായർ ഉദ്ഘാടനം ചെയ്തു.സെന്റ് പോൾസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എം.ഡി.ഉമ്മൻ ജോൺ അധ്യക്ഷനായി.
Advertisment
സ്വഭാവശുദ്ധിയുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള,ഒരു തലമുറയെ രൂപപ്പെടുത്തുന്നതിൽ സെന്റ് പോൾസ് പോലുള്ള സ്ഥാപനങ്ങൾ വ്യത്യസ്തതയോടെ  പ്രവർത്തിക്കുന്നതായി പ്രസംഗകർ പറഞ്ഞു.
  എഴുത്തുകാരൻ ഹരി.പി.നായർ ആമുഖഭാഷണം നടത്തി.വൈസ് പ്രിൻസിപ്പൽ ലത ഉണ്ണികൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.  മാധ്യമപ്രവർത്തകൻ സമദ് കല്ലടിക്കോട്,ആലത്തൂർ ഗ്രാമപഞ്ചായത്ത് അംഗം പത്മപ്രസാദ്,ഹോൺബിൽ പബ്ലിക്കേഷൻസ് എം.ഡി.അപർണ ബാലകൃഷ്ണൻ,തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പൽ അജിത കണ്ടേത്ത് സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി ജലജനന്ദകുമാർ നന്ദിയും പറഞ്ഞു.
  വിവിധ മേഖലയിൽ മികവ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ഒരുമയുടെ സന്തോഷമായി,വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.
Advertisment