New Update
/sathyam/media/media_files/2025/02/28/8OsAZDHpZoyw8TGIz4Eq.jpg)
ശിവഗിരി : മഹാത്മജി - ശ്രീനാരായണ ഗുരുദേവ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 12ന് ശിവഗരിയിൽ ലഹരി മുക്ത ഭാരതം എന്ന വിഷയത്തിൽ സെമിനാർ നടക്കും. മദ്യവിരുദ്ധ മേഖലയിലെ പ്രവർത്തകരും സംഘടനകളും പങ്കാളികളാകും.
Advertisment
ഗുരുദേവൻ്റെയും മഹാത്മജിയുടെയും ദർശനത്തിലെ പ്രധാന വിഷയമായിരുന്നു ലഹരിമുക്ത ജീവിതം ഉറപ്പാക്കുക എന്നത്. ലഹരിക്കെതിരെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളുടെയും അതിനായി നിലകൊള്ളുന്ന പ്രസ്ഥാന ങ്ങളുടെയും കൂട്ടായ്‌മയും അന്ന് ശിവഗിരിയിൽ ഉണ്ടാകും.
മഹാത്മജിയുടെ ചെറുമകനൻ തുഷാർ ഗാന്ധി പങ്കെടുക്കുന്ന ശതാബ്ദി ആഘോഷം എന്ന പ്രത്യേകതയും സമ്മേളനങ്ങൾക്കും സെമിനാറിനും ഉണ്ടായിരിക്കും
റിപ്പോർട്ട് സജീവ് ഗോപാലൻ