പെരുമ്പാവൂർ: കേന്ദ്രസർക്കാരിന്റെ സാംസ്കാരികവകുപ്പു മന്ത്രാലയത്തിനു കീഴിലുള്ള സെന്റർ ഫോർ കൾച്ചറൽ റിസോഴ്‌സ് ആന്റ് ട്രെയിനിംഗ് (സി.സി.ആർ.ടി) നൽകുന്ന അഖിലേന്ത്യാ തലത്തിലുള്ള ജൂനിയർ സ്കോളർഷിപ്പിന് പെരുമ്പാവൂർ ശാസ്താക്ഷേത്രത്തിനു സമീപം അമ്പകപ്പിള്ളി വീട്ടിൽ അനന്തഭദ്ര എസ്. പ്രദീപ് അർഹയായി.
/sathyam/media/media_files/2025/05/20/Vc2RMZt83MkYZdGlL73Q.jpg)
ഭരതനാട്യം വിഭാഗത്തിലേയ്ക്കാണ് സ്കോളർഷിപ്പ്. കേരളത്തിൽ നിന്നും ഇതിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് അനന്തഭദ്ര. പെരുമ്പാവൂർ അമൃതവിദ്യാലത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. ചെറുപ്പം മുതലെ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണ്.
പെരുമ്പാവൂരിൽ നാട്യകൈരളി സ്‌പെയ്‌സ് ഫോർ ആർട്ട്സ് നടത്തുന്ന നർത്തകിയും അധ്യാപികയുമായ അമ്മ ആർ.എൽ.വി. ശാലിനി പ്രദീപാണ് നൃത്തത്തിലെ ഗുരുസ്ഥാനീയ.
കൂടാതെ കലാമണ്ഡലം പ്രമോദിനു കീഴിൽ കഥകളിയും ആർ. എൽ. വി. ഗീതാ പത്മകുമാറിനു കീഴിൽ കുച്ചിപ്പുടിയും അഭ്യസിയ്ക്കുന്നുണ്ട് അനന്തഭദ്ര. 2023-ൽ സി.ബി.എസ്.ഇ. സഹോദയ സെൻട്രൽ സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിന് രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ ഭരതനാട്യത്തിന് 'എ' ഗ്രേഡോടെ അഞ്ചാം സ്ഥാനവും നേടിയിരുന്നു.
/sathyam/media/media_files/2025/05/20/BIxSD1LaE7sfDBVu5drD.jpg)
അച്ഛൻ പ്രദീപ് ആർ. അമ്പകപ്പിള്ളി പെരുമ്പാവൂരിൽ ബിസിനസ് നടത്തുന്നു. സഹോദരങ്ങൾ: അർജ്ജുൻ എസ്. പ്രദീപ്, അനന്തലക്ഷ്മി എസ്. പ്രദീപ്.