സിജി കോഴിക്കോട് നോർത്ത് ജില്ല 'ഇഗ്നിസ്' പരിപാടി സംഘടിപ്പിച്ചു

New Update
WhatsApp Image 2025-10-03 at 11.13.12 AM
കുറ്റ്യാടി: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി 'ഇഗ്നിസ്: Igniting passion for long-term change' എന്ന പേരിൽ കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. സിജി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സമീർ ഓണിയിൽ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു.

സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ. അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. സിജിയുടെ മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യവും, ഭാവിയിലേക്കുള്ള 'മിഷൻ 2030' പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കോടിയത്തൂർ ഫേസ് കാമ്പസ് ഡയറക്ടർ മുഹമ്മദ് തസ്നീം ഇ.മാറുന്ന കാലത്തെ വിദ്യാഭ്യാസം സാധ്യതകളും വെല്ലുവിളികളും എന്ന സെഷൻ കൈകാര്യം ചെയ്തു.

ഒരു വർഷം കൊണ്ട് ഒരു ലക്ഷം പേരെ മത്സര പരീക്ഷകളിൽ 'വൺ ടൈം രജിസ്ട്രേഷൻ' ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ സിജി നടപ്പിലാക്കുന്ന മിഷൻ വൺ കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തകരായ പി ഇസ്മായിൽ മാസ്റ്റർ,വി അസീസ് മാസ്റ്റർ എൻ ബഷീർ എന്നിവർ ആശംസകൾ നേർന്ന ചടങ്ങിന് സിജി കോഴിക്കോട് നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി സമീർ വേളം നന്ദി രേഖപ്പെടുത്തി. സിജി പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
Advertisment
Advertisment