കോട്ടയം ​ജില്ലാ കേരളോത്സവത്തിൽ ഓവറോൾ കിരീടം ചങ്ങനാശ്ശേരി നഗരസഭയ്ക്ക്

New Update
changanassery_municipallity_office-sixteen_nine

കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡും കോട്ടയം ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിൽ ചങ്ങനാശ്ശേരി നഗരസഭയ്ക്ക് ഓവറോൾ കിരീടം. 459 പോയിന്റാണ് ഇവർ സ്വന്തമാക്കിയത്.

Advertisment

 231 പോയിന്റ് നേടിയ ളാലം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 171 പോയിന്റ് നേടിയ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 28 പോയിന്റുമായി ചങ്ങനാശ്ശേരി  നഗരസഭയിലെ അനന്യ രാജീവ് കലാതിലകവും 30 പോയിന്റുമായി പാമ്പാടി ബ്ലോക്കിലെ മിഥുൻ കെ. രാജു  കലാപ്രതിഭയുമായി.

കലാ മത്സരങ്ങളിലും കായിക മത്സരങ്ങളിലും മുന്നിലെത്തിയാണ് ചങ്ങനാശേരി നഗരസഭ ഓവറോൾ കിരീടം നേടിയത്. കായികഇനങ്ങളിൽ 290 പോയിന്റും കായിക ഇനങ്ങളിൽ 169 പോയിന്റുമാണ് ചങ്ങനാശ്ശേരി നേടിയത്.

കലാമത്സരങ്ങളിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് 80 പോയിന്റോടെ രണ്ടാം സ്ഥാനവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 68 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. കായിക മത്സരങ്ങളിൽ 168 പോയിന്റുമായി ളാലം ബ്ലോക്ക് രണ്ടാം സ്ഥാനവും  ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 103 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.

കേരളോത്സവ വിജയികൾക്കുള്ള സമ്മാനദാനം ബുധനാഴ്ച(ഫെബ്രുവരി4) ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും.

Advertisment