ചേലക്കര പ്രസ് ക്ലബ്ബിൻറെ വാർഷിക പൊതുയോഗം നടന്നു. യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷത വഹിച്ചു

New Update
fb48bea9-00d5-42c8-8fac-8bfd92c5c1a1

തൃശ്ശൂർ : സെക്രട്ടറി എം.ആർ. സജി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എം. അരുൺകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 

Advertisment

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ  മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ വിഷയങ്ങൾ ചർച്ചകൾക്ക് എത്തിക്കുവാനും ജനങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയ ഉന്നത അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ചേലക്കരയുടെ സംവാദ സദസ്സ് സംഘടിപ്പിക്കുവാനും യോഗത്തിൽ  തീരുമാനമായി.

കൺവീനർ വി. മണികണ്ഠൻ, കെ ജയകുമാർ, സ്റ്റാൻലി കെ.സാമുവൽ, ടി.ബി. മൊയ്തീൻകുട്ടി, എം.ഐ. സാബിർ, എം.എ.വിഷ്ണു, പ്രവീൺ പ്രഭാകരൻ, മണി ചെറുതുരുത്തി, മനോജ്, പി.എം.റഷീദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.  പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്കുള്ള ഉപഹാരവും ചടങ്ങിൽ വച്ച് കൈമാറി.

Advertisment