സഹോദരിയെ ജോലി സ്ഥലത്തു നിന്നും കൂട്ടി വരുന്നവഴി ഉണ്ടായ അപകടത്തിൽ സഹോദരന് ജീവൻ നഷ്ടമായതിൻ്റെ ഞട്ടൽ മാറാതെ ചേനപ്പാടി ഗ്രാമം. അപകടം സഹോദരിയുടെ വിവാഹം ഏപ്രിലിൽ നടക്കാനിരിക്കെ. ശ്രീനാഥിൻ്റെ മൃതദേഹം പോസ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

New Update
death kjmlk

കോട്ടയം: സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് സഹോദരൻ മരിച്ചതിൻ്റെ ഞെട്ടൽ മാറാതെ ചേനപ്പാടി ഗ്രാമം. ചേനപ്പാടി നാഗമറ്റത്തിൽ  ശ്രീനാഥ് എൻ . എസ് (22 ) ആണ് മരിച്ചത് . പരുക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ   ( 27 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ്.

Advertisment

ഇന്നലെ രാത്രി  9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിന് സമീപത്തായിരുന്നു  അപകടം. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്.


എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു. 
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിൻ്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. 

വരുന്ന ഏപ്രിലിൽ രണ്ടിനായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കയാണ്. ശ്രീനാഥിൻ്റെ മൃതദേഹം ഇന്നു പോസ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisment