ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇടപ്പോൺആറ്റുവ വിവേകാനന്ദ വിദ്യാപീഡത്തിൽ കുട്ടികളെ കൊണ്ട് കാല് കഴിക്കുകയും, പാദപൂജനടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ജില്ലാ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി കെ.ഡി.ഉദയപ്പൻ ആവശ്യപ്പെട്ടു.
വിദ്യാത്ഥികളെ പൈശാചികമായ ആചാരം അടിച്ചൽപ്പിക്കാൻ നടത്തുന്ന നീക്കം അപലനീയമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുവാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കത്ത് നൽകും. ഇത് സംബന്ധിച്ച് ബാല അവകാശ സംരക്ഷണ കമ്മീഷൻ ആലപ്പുഴ സംഭവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു