ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ അവധികാല ക്യാമ്പ് തുടങ്ങി ശിശുക്ഷേമ സമിതിജില്ലാ ചെയർമാനായ കളക്ടർ അലക്സ് വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.ഡി.ഉദയപ്പൻ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ, ട്രഷറർ കെ.പി. പ്രതാപൻ, എം.നാജ എന്നിവർ പ്രസംഗിച്ചു ബാല അവകാശ നിയമങ്ങളെ കുറിച്ച് ജില്ലാ സബ് ജഡ്ജി പ്രമോദ് മുരളി, അഭിനയകലയെ കുറിച്ച് പുന്നപ്ര മധു, നൃത്ത കല, കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. ഇന്ന് (22-5-25) നാടക കളരി, മദ്യത്തിനും മക്കയ്ക്ക് മരുന്നിനുമെതിരെ ക്യാമ്പസ് എങ്ങനെയായിരിക്കണം, ചിത്രരചന തുടങ്ങിയവയിൽ പരിശീലനം നൽകും സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് എല്ലാം സർട്ടിഫിക്കേറ്റ് നൽകും