സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ നേതൃത്വത്തില്‍ ശിശുദിനാഘോഷം നടത്തി

New Update
childrans day rally

കോട്ടയം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ടി.സി. ജലജ മോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ ആഷ മോഹനന്‍ അധ്യക്ഷത വഹിച്ചു. 

Advertisment

ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സി.ജെ. ബീന, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ഐ.ടി.ഡി.പി. അസിസ്റ്റന്‍റ് പ്രൊജക്ട് ഓഫീസര്‍ അഞ്ജു എസ്. നായര്‍, ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ടി. ജയകുമാര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഒ.ആര്‍.സി. പ്രൊജക്ട് അസിസ്റ്റന്‍റ് പി.എ. റസീന എന്നിവര്‍  പ്രസംഗിച്ചു. 

കോട്ടയം സൈബര്‍ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ.പി. വിജു  ക്ലാസെടുത്തു.

Advertisment