കുരുന്നുകളുടെ ചിന്തകൾ പത്രമായി — ‘കിലുക്കാംപെട്ടി’ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
IMG-20251222-WA0111
പനമണ്ണ: പനമണ്ണ യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗാത്മകതയും കഴിവുകളും കൈയെഴുത്തിലൂടെ അക്ഷരരൂപത്തിലാക്കി തയ്യാറാക്കിയ ‘കിലുക്കാംപെട്ടി’ എന്ന കുട്ടിപ്പത്രം പ്രകാശനം ചെയ്തു.
Advertisment
തികച്ചും കുട്ടികൾ തന്നെ കൈയെഴുത്തായി തയ്യാറാക്കിയ ഈ സവിശേഷ പത്രം സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ബീന.പി ക്ക് നൽകിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
സ്കൂൾ വാർത്തകളും കുട്ടികളുടെ ലേഖനങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ഈ കൈയെഴുത്ത് കുട്ടിപ്പത്രം തയ്യാറാക്കിയിരിക്കുന്നത്.
ഒന്നാം ക്ലാസ് അധ്യാപിക എ. മുബഷിറയുടെ നേതൃത്വത്തിലും പിന്തുണയോടെയുമാണ് കുട്ടികൾ ഈ പത്രനിർമ്മാണം നടത്തിയത്. അക്ഷരലോകത്തേക്കുള്ള കുരുന്നുകളുടെ യാത്രയിൽ ഇത് ഒരു പുതിയ നാഴികക്കല്ലായി മാറിയതായി അധ്യാപകർ അഭിപ്രായപ്പെട്ടു.
പത്രത്തിലെ ചിത്രീകരണം ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷരയുടെ പിതാവ് രാമചന്ദ്രൻ നിർവ്വഹിച്ചു.
പനമണ്ണ യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് ‘ഒന്നാന്തരം’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ പ്രവർത്തനത്തിലൂടെ, കൈയെഴുത്ത് പത്രനിർമ്മാണം വിദ്യാർത്ഥികളിൽ വായനാശീലവും എഴുത്തുപരമായ കഴിവുകളും വളർത്താൻ സാധ്യമാകുന്നുണ്ടെന്ന് ക്ലാസ് ടീച്ചർ മുബഷിറ അഭിപ്രായപ്പെട്ടു.
Advertisment