ചിറ്റാർ ആഘോഷ ലഹരിയിൽ; സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷം

New Update
d9c09c32-e569-434c-a8f3-cabaf2499abb

ചിറ്റാർ: ചിറ്റാറിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഞായറാഴ്ച ക്രിസ്തുമസ്-പുതുവത്സരാഘോഷം നടക്കും. വൈകിട്ട് ആറിന് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ചിറ്റാർ ഫെഡറൽ ബാങ്കിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ക്രിസ്തുമസ് പുതുവത്സര റാലി ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഡെൽറ്റ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മലങ്കര കത്തോലിക്ക സഭ പുത്തൂർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ മക്കാറിയോസ് ഉദ്ഘാടനം ചെയ്യും. 

Advertisment

യു. സി. എഫ് പ്രസിഡൻറ് റവ. റിജോ മാത്യു അധ്യക്ഷത വഹിക്കും. ആൻ്റോ ആൻറണി എം.പി മുഖ്യ സന്ദേശം നൽകും. കെ.യു ജെനീഷ് കുമാർ എംഎൽഎ, ഗ്രാമപഞ്ചായത്ത് അംഗം ഫിലിപ്പോസ് ടി.എസ്, സാമൂഹിക സാംസ്കാരിക നേതാക്കൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച  വ്യക്തികളെ ചടങ്ങിൽ ആദരിക്കും. 

രാത്രി 9 മുതൽ പിന്നണി ഗായിക അഡ്വ. ഗായത്രി നയിക്കുന്ന മ്യൂസിക്കൽ ആൻഡ് ഫ്യൂഷൻ നൈറ്റ് "ആട്ടം കൊണ്ടാട്ടം" പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടന്ന വിളംബര വാഹന റാലിയിൽ ഇരുനൂറിലധികം വാഹനങ്ങൾ അണിനിരന്നു. ചിറ്റാർ സി ഐ. സുരേഷ് കുമാർ വാഹന റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ കുട്ടികളുടെ ഫ്ലാഷ് മോബും ഇതോടൊപ്പം നടന്നു. രാത്രി  9ന് വാഹന റാലി സമാപിച്ചു.

Advertisment