എൽഡിഎഫ് വികസന ജാഥ സമാപിച്ചു

രണ്ടാം ദിവസത്തെ പര്യടനം തെക്കിനേത്ത് നിരപ്പ്  അഡ്വ ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്തു.

New Update
ldf vikasana jadha chotanikkar

ചോറ്റാനിക്കര: അഞ്ച് വർഷകാലത്തെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വികസന നേട്ടങ്ങൾ ഉയർത്തി ഇടത്പക്ഷ ജനാധിപത്യ മുന്നണി ചോറ്റാനിക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന ജാഥ സമാപിച്ചു. 

Advertisment

രണ്ടാം ദിവസത്തെ പര്യടനം തെക്കിനേത്ത് നിരപ്പ്  അഡ്വ ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തലക്കോട് പര്യടനം സമാപിച്ചു. 


സമാപനം സിപിഐഎം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയംഗം സ. എം പി ഉദയൻ ഉദ്ഘാടനം ചെയ്തു.  സ. നെൽസൺ ജോർജ് അധ്യക്ഷത വഹിച്ചു. 


സഖാക്കൾ എം ആർ രാജേഷ്, ജി ജയരാജ്, കെ എൻ സുരേഷ്, ഏലിയാസ് ജോൺ, കെ കെ സിജു, എൻ കെ അശോകൻ, മാത്യു ചെറിയാൻ, എ വി കുര്യാക്കോസ്, വിത്സൺ പൗലോസ്, കെ ഡി സലീം കുമാർ, കെ എം ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Advertisment