New Update
/sathyam/media/media_files/2025/05/30/ZMycjLEV24AqE5s7XmkF.jpg)
പെരുമ്പാവൂർ: കേരള ക്ഷേത്രസംരക്ഷണ സമിതി എറണാകുളം മേഖല പ്രസിഡന്റായി പെരുമ്പാവൂർ അയ്മുറിക്കാരനായ സി.കെ. മോഹനൻ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ 23,24,25 തീയതികളിൽ തിരുവനന്തപുരത്തു വച്ചു നടന്ന സമിതിയുടെ അമ്പത്തിയൊന്നാമത് സംസ്ഥാനസമ്മേളനത്തിൽ വച്ചാണ് ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നത്.
Advertisment
പുതിയ ഭാരവാഹികൾക്ക് ചുമതലകൾ കൈമാറി. ഇപ്പോൾ അങ്കമാലി തുറവൂരിൽ താമസമാക്കിയിരിക്കുന്ന മോഹനൻ എൻജിനീയറിംഗിലും, ബിസിനസ്സ് മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദധാരിയാണ്. കേരള സർക്കാർസർവ്വീസിൽ 31 വർഷക്കാലം സേവനമുഷ്ഠിച്ചു.
സാങ്കേതികവിദ്യഭ്യാസവകുപ്പിൽ 17 വർഷം വിവിധ പോളിടെക്‌നിക് കോളേജുകളിൽ പ്രിൻസിപ്പലായും, വൊക്കേഷണൽ ഹയർസെക്കന്ററിയിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചശേഷമാണ് വിരമിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us