കോട്ടയം പള്ളിക്കത്തോട്ടിൽ കോൺഗ്രസ് പ്രവർത്തകരും കേരള കോൺഗ്രസ് എം പ്രവർത്തകരും തമ്മിൽ സംഘർഷം. സ്ഥാനാർഥിയുടെ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. സംഘർഷം ഉണ്ടാകുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്നപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
congrss and kerala congrass

കോട്ടയം:  പള്ളിക്കത്തോട്ടിൽ കോൺഗ്രസ് പ്രവർത്തകരും കേരള കോൺഗ്രസ് എം പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞുവീണു സ്ഥാനാർഥിയുടെ സഹോദരൻ മരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്.

Advertisment

പള്ളിക്കത്തോട് സ്വദേശി ജോൺ പി. തോമസാണ് മരിച്ചത്. ഹൃദ്രോഗിയായ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളുടെ സഹോദരൻ കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ജോസ് പി ജോൺ സ്ഥാനാർഥിയാണ്. ജോസുമായി  സംഘർഷം ഉണ്ടാകുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്നതാണ് ജോൺ. ഇതിനിടെ  കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.

പള്ളിക്കത്തോട്ടിൽ  പഞ്ചായത്ത് ഭരണം ബിജെപിക്ക് നാട് മായിരുന്നു. യു.ഡി.എഫിനാണ് ഭൂരിപക്ഷം

Advertisment