കാഞ്ഞാറിൽ യുഡിഎഫ് പ്രതിഷേധ മാർച്ചിൽ സംഘർഷം

New Update
6d00afd8-4e26-4aa3-9407-35b83976c277

കാഞ്ഞാർ: കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ പി ഡബ്ലൂ ഡി റോഡുകളുടെയും ഗ്രാമീണ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷത്തിൽ കലാശിച്ചു.

Advertisment

പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായത്. നേതാക്കൾ ഇടപെട്ട് ശാന്തമാക്കിയതിനെതുടർന്ന് പോലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിന് അയവുണ്ടായി.

9e5d7149-eb78-45b2-b15a-5f0fef0b5251

തുടർന്ന് പഞ്ചായത്തോഫീസിനു മുമ്പിൽ ചേർന്ന പ്രതിഷേധ സമ്മേളനം കെ.പി.സി.സി. വൈസ്.പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ അബ്ദുൾ അസ്സീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്എം.ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

c763e301-8000-4ef0-b17b-d85e2be50515


   കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ കൂവപ്പള്ളിക്കവലയിൽ ഫ്ലാഗ് ഓഫ് ചെയ്ത പ്രതിഷേധ മാർച്ചിൽ കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ മുരളീധരൻ ,എം.കെ പുരുഷോത്തമൻ , ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, ജിൽസ് മുണ്ടയ്ക്കൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ, പുഷ്പ വിജയൻ , ലത ജോസ്, നസിയ ഫൈസൽ, ആശ റോജി എന്നിവർ പ്രസംഗിച്ചു.

118a5aed-f362-40bc-985f-0823f95ba50b

   പ്രതിഷേധ മാർച്ചിന് റഹീം മണിയങ്കാലായിൽ , ടി.സി. ചെറിയാൻ, ഫൈസൽ കെ.എസ്, എം.ഡി. ഹരിബാബു, ടോമി തുളുവനാനി, ഷാജി കല്ലും മാക്കൽ, സിബി മുകുളത്ത് ,ഷിബി പനംന്താനം, ജലീൽ പി എസ്, ദാസ് പൈമ്പിള്ളിൽ, രതീഷ് കണ്ണൻ, ഷൈജൻ കമ്പകത്തിങ്കൽ, ലിയോ ചന്ദ്രൻ കുന്നേൽ, ആന്റണി വെച്ചൂർ ,കുര്യാച്ചൻ വള്ളോം പുരയിടം, എം.ഐ സലാവുദീൻ ,മാത്യൂ കരിമ്പാനി, ലിനോ മാത്യൂ ,അപ്പച്ചൻ കള്ളികാട്ട്, സൈബു  ജോൺ , മിനി രാജൻ എന്നിവർ നേതൃത്വം നൽകി.

Advertisment