ഹരിത പാഠം പകർന്ന് 'കളിമണ്ണ്' ശിൽപശാല

New Update
IMG_2824

കാരന്തൂർ: മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയുടെ ഭാഗമായി കുന്ദമംഗലം കൃഷിഭവനുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ഏകദിന കൃഷി പരിശീലന ശിൽപശാല 'കളിമണ്ണ്' സംഘടിപ്പിച്ചു.

Advertisment

കുന്ദമംഗലം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ രൂപേഷ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർഥികൾ നിർമിച്ച പച്ചക്കറി തോട്ടം അദ്ദേഹം സന്ദർശിക്കുകയും വിലയിരുത്തി നിർദേശങ്ങൾ നൽകുകയും ചെയ്തു.

ശിൽപശാലയുടെ ഭാഗമായി ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് എന്നിവയിൽ വിദ്യാർഥികൾക്ക് നൽകുന്ന ഒന്നാംഘട്ട പരിശീലനത്തിന് കുട്ടി കർഷക അവാർഡ് ജേതാവ് ഡോൺ ജുബിൻ നേതൃത്വം നൽകി. പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ആശിഖ് സഖാഫി മാമ്പുഴ, ഖലീൽ സഖാഫി കൊണ്ടോട്ടി, മാജിദ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു.

Advertisment